Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരംവരെ തീരദേശ ന്യൂനമര്‍ദപാത്തി തുടരുകയാണ്. ശക്തികൂടിയ ന്യൂനമര്‍ദം തെക്കുകിഴക്കന്‍ രാജസ്ഥാനു മുകളിലായും സ്ഥിതി ചെയ്യുന്നു.

ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാനിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ക്രമേണ ദുര്‍ബലമാകുമെന്നാണ് പ്രവചനം. കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയതോ മിതമായതോ ആയ മഴ തുടരും. ഞായറാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 5.30 വരെ മൂന്ന് മുതല്‍ 3.5 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരില്‍ വളപട്ടണം മുതല്‍ ന്യൂ മാഹിവരെയും കാസര്‍കോട് കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്നുവരെയുമുള്ള തീരപ്രദേശങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window