Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ മുന്‍ പൈലറ്റ് ഗുരുഗ്രാമില്‍ പിടിയില്‍
reporter

ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സ്വകാര്യ വിമാനക്കമ്പനിയിലെ മുന്‍ പൈലറ്റുമായ യുവാവ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി അര്‍ഷാദ് അലിയെ (33) സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ ദൗലത്താബാദിലുള്ള ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്നു അര്‍ഷാദ്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രാജ്യാന്തര വിപണിയില്‍ ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസിന്റെ കണക്ക്.

മുന്‍പ് സ്വകാര്യ വിമാനക്കമ്പനിയില്‍ പൈലറ്റായി ജോലി ചെയ്തിരുന്ന അര്‍ഷാദ് നിലവില്‍ ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നോയിഡയിലുള്ള സുഹൃത്തില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്‍കിയാണ് എംഡിഎംഎ വാങ്ങിയതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ആദ്യം സ്വന്തം ഉപയോഗത്തിനായി ലഹരിമരുന്ന് വാങ്ങിയെങ്കിലും സാമ്പത്തിക ലാഭസാധ്യത മനസ്സിലാക്കിയതോടെ വില്‍പനയിലേക്ക് കടന്നുവെന്നാണ് മൊഴി. വില്‍പനയ്ക്കുശേഷം ബാക്കി തുക നല്‍കാനായിരുന്നു ധാരണയെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ശൃംഖലയുടെ ഉറവിടവും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window