Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു
reporter

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) രാജി ആവശ്യപ്പെട്ട് നടത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് തീരുമാനം. ഇന്ന് സിജെപിയുമായി കേന്ദ്രസര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് രാജി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സ്ഥാനം ഒഴിയേണ്ടിവന്നതായി പ്രധാന്‍ വ്യക്തമാക്കി. 'രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ഞാന്‍ മാനിക്കുന്നു. അവരുടെ ഭാവി സംരക്ഷിക്കപ്പെടണം. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നന്ദി,' രാജിക്കത്തില്‍ അദ്ദേഹം രേഖപ്പെടുത്തി.

മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ സിബിടി മോഡില്‍ നടത്താനാണ് തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തിരുന്നുവെന്നും പരീക്ഷാ മാഫിയ കാരണം ഒരുവിദ്യാര്‍ത്ഥിയുടെയും ഭാവി തകരരുതെന്നുമായിരുന്നു തന്റെ നിലപാടെന്നും പ്രധാന്‍ പറഞ്ഞു.

'യുവശക്തി തന്നെയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്. അവരെ തെറ്റിദ്ധാരണയുടെ ചക്രവ്യൂഹത്തില്‍ പെടാന്‍ അനുവദിക്കില്ല. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ സമയം പഠനത്തിനും കരിയര്‍ കെട്ടിപ്പടുക്കുന്നതിനും കേന്ദ്രീകരിക്കാനുമാണ് ഞാന്‍ രാജി സമര്‍പ്പിച്ചത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയോടും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോടും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും നന്ദി രേഖപ്പെടുത്തിയ പ്രധാന്‍, 'രാജ്യസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന,' എന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയോടും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോടും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും നന്ദി രേഖപ്പെടുത്തിയ പ്രധാന്‍, 'രാജ്യസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന,' എന്നും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window