Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്ക്കെതിരെ കേസ്
reporter

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷപരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കര്‍ണാടക ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പരാതിയിലാണ് ഉഡുപ്പി ടൗണ്‍ പൊലീസ് നടപടി സ്വീകരിച്ചത്. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ, ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ 'പരമ്പരയെ ഇല്ലാതാക്കാന്‍ അറിയാം' എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എല്ലാസമയവും ലഹരിയുടെ സ്വാധീനത്തിലാണെന്ന ആരോപണവും അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു.

എംഎല്‍എയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതും വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്നതുമാണെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

 
Other News in this category

 
 




 
Close Window