Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റാന്നിയിലെ വെള്ളം ആറന്മുളയിലേക്ക്; കൂടുതല്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് അബിന്‍ വര്‍ക്കി
reporter

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാന്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്ന് എംഎല്‍എ അബിന്‍ വര്‍ക്കി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അപ്രതീക്ഷിതവും ഗുരുതരവുമായ സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും റവന്യൂ വകുപ്പ് കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാന്നിയില്‍ കയറിയ വെള്ളം ആറന്മുളയിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയില്‍ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ആറന്മുളയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും സാഹചര്യം നേരിടാന്‍ കൂടുതല്‍ സന്നാഹങ്ങള്‍ ആവശ്യമാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ മൂന്നു മണിക്കൂര്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരംവരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനം നിരോധിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും മുന്നറിയിപ്പുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window