Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
reporter

കാസര്‍കോട്: അശ്ലീല വീഡിയോ പുറത്തുവന്നെന്ന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെ പുറത്താക്കി. സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനാലാണ് നടപടി സ്വീകരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. കാര്‍ത്തികേയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ശ്രീജിത്ത്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് പരാതിക്കാരി നേരിട്ട് മണ്ഡലം കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. മണ്ഡലം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചത്.

 
Other News in this category

 
 




 
Close Window