Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ആറു ദിവസത്തില്‍ 512.11 കോടി രൂപയുടെ വില്‍പ്പന
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ആറു ദിവസത്തിനിടെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 460.8 കോടി രൂപയുടെ വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ വരെയുള്ള കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 52 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇത്തവണ ഉണ്ടായത്. ഓണം അടുത്തെത്തുന്നതിനാല്‍ ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 102 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണക്കാലത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാടത്തിന് കണക്കുകള്‍ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം, മദ്യവില്‍പ്പനയിലെ വര്‍ധനയ്ക്ക് പിന്നില്‍ ലഹരിമരുന്നുകള്‍ക്കെതിരായ ശക്തമായ നടപടികളും ഒരു കാരണമാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ലഹരിമാഫിയയെ തകര്‍ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികളെ തുടര്‍ന്ന് മയക്കുമരുന്നുകളുടെ ലഭ്യത കുറഞ്ഞതോടെ ചിലര്‍ മദ്യത്തിലേക്ക് തിരിയുന്നതിന്റെ സൂചനയാണ് വില്‍പ്പനയിലെ വര്‍ധനയെന്നാണ് പൊലീസിന്റെ നിഗമനം. ഓണക്കാലത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലെ വില്‍പ്പന കൂടി രേഖപ്പെടുത്തുന്നതോടെ ഇത്തവണത്തെ മൊത്തം മദ്യവില്‍പ്പന പുതിയ റെക്കോര്‍ഡിലെത്തുമോയെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

 
Other News in this category

 
 




 
Close Window