Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഖനന നിയമഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ നിയമപോരാട്ടത്തിന്
reporter

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ ഖനന നിയന്ത്രണ നിയമഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. കേരളത്തിന് പുറമെ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026 ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറുന്നതാണ് പുതിയ നിയമഭേദഗതിയെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഫെഡറല്‍ സംവിധാനത്തെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ബാധിക്കുന്ന വ്യവസ്ഥകള്‍ നിയമത്തിലുണ്ടെന്നും അവ റദ്ദാക്കണമെന്നുമാണ് ആവശ്യം.

നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി ഭരണഘടനാ വിഷയങ്ങളില്‍ വിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് സംസ്ഥാനങ്ങള്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഹര്‍ജി ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ആശയവിനിമയവും നടത്തിയതായാണ് വിവരം. ഖനനത്തിനായി ഭൂമി പാട്ടത്തിന് നല്‍കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്വാറികള്‍, ഖനന മേഖലകള്‍, ധാതുസമ്പന്ന ഭൂമി എന്നിവയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അധികാരത്തെയും വരുമാനത്തെയും ബാധിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. ഖനന മേഖലകളില്‍ നിന്നുള്ള നികുതി, സെസ് തുടങ്ങിയ വരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വര്‍ധിക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും എതിര്‍പ്പുയരുന്നുണ്ട്.

 
Other News in this category

 
 




 
Close Window