Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസിലേക്കില്ല, ജീവിതാന്ത്യംവരെ ബിജെപിയില്‍ തുടരും; രാജിവിവാദത്തില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ
reporter

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. പാര്‍ട്ടിയില്‍നിന്ന് രാജിവച്ചിട്ടില്ലെന്നും ജീവിതാന്ത്യംവരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ യൂട്യൂബ് വിഡിയോയിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ പൊതുസേവനത്തില്‍ വീണ്ടും സജീവമാകുമെന്നും അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളും കൗണ്‍സിലര്‍ എന്ന നിലയിലെ പ്രവര്‍ത്തനബുദ്ധിമുട്ടുകളുമാണ് രാജിയെക്കുറിച്ച് ആലോചിക്കാന്‍ കാരണമായതെന്ന് ശ്രീലേഖ വിശദീകരിച്ചു. വിശ്രമമില്ലാത്ത ജോലിയും ശാരീരിക അസ്വസ്ഥതകളും ബുദ്ധിമുട്ടുണ്ടാക്കി. രണ്ടുമാസത്തെ അവധി ഡോക്ടര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ കൗണ്‍സിലറുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ തടസ്സമുണ്ടാകുമെന്ന് കരുതിയെന്നും അവര്‍ പറഞ്ഞു.

വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 30ന് മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കൗണ്‍സിലറായി തുടരാന്‍ പ്രയാസമാണെന്നും രാജിവയ്ക്കാന്‍ തയ്യാറാണെന്നും അതില്‍ സൂചിപ്പിച്ചു. കലക്ടര്‍ക്ക് ഇടപെടാനാകുന്ന വിഷയങ്ങളും ഉണ്ടായിരുന്നതിനാലാണ് കത്തിന്റെ പകര്‍പ്പ് അദ്ദേഹത്തിന് അയച്ചതെന്നും ശ്രീലേഖ വ്യക്തമാക്കി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് രാജിതീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞത്. മേയര്‍ പദവി ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് കാരണമെന്ന പ്രചാരണവും അവര്‍ നിഷേധിച്ചു. മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുത്ത സമിതിയില്‍ താനും ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. ബിജെപിയില്‍ ചേര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ആശുപത്രിയിലായിരുന്നതിനാല്‍ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെടാത്തതിനാലാണ് മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ വൈകിയതെന്നും ശ്രീലേഖ വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window