Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുഹൈല്‍ സജീവിനെ നിയമപരമായി ശിക്ഷിക്കണം; മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് ജോളി ജോസഫ്
reporter

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിനെതിരെ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ വേണമെന്ന് നിര്‍മാതാവ് ജോളി ജോസഫ്. മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സുഹൈലിന്റെ മാതാപിതാക്കള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വയനാട് സ്വദേശിനി ദേവിക, മംഗളൂരു സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂവര്‍ക്കും 21 വയസ്സായിരുന്നു. ചെറുപ്രായത്തില്‍ ജീവന്‍ നഷ്ടമായവരുടെ വേര്‍പാടില്‍ ജോളി ജോസഫ് അനുശോചനം രേഖപ്പെടുത്തി.

യുവാക്കള്‍ രാത്രിയില്‍ പുറത്തുപോയതിനെ കുറ്റപ്പെടുത്തുന്ന പ്രതികരണങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. അവര്‍ പുറത്തിറങ്ങിയതിലല്ല, അപകടകരമായി വാഹനം ഓടിച്ചതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സുഹൈല്‍ ലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന് ആരോപിച്ച ജോളി, കേസില്‍ നിയമപരമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളെ സഹായിക്കാന്‍ സ്വന്തം നാടുവിട്ട് ജോലിചെയ്തിരുന്ന യുവാക്കളുടെ ആശ്രിതര്‍ നേരിടുന്ന നഷ്ടം പരിഗണിക്കണം. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം ആത്മാര്‍ഥമായ സഹായം നല്‍കാന്‍ സുഹൈലിന്റെ മാതാപിതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മക്കള്‍ക്ക് ചെറുപ്രായത്തില്‍ കാര്‍ വാങ്ങിനല്‍കുന്ന ആദ്യത്തെ മാതാപിതാക്കളല്ല ഇവരെന്നും ജോളി ചൂണ്ടിക്കാട്ടി. എന്നാല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും തുറന്ന മനസ്സോടെ മാപ്പുപറയാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window