Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നദികളിലെ മണല്‍വാരല്‍ ജനുവരിയില്‍ പുനരാരംഭിക്കും; വകുപ്പുതല ചര്‍ച്ചകള്‍ തുടങ്ങി
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍നിന്നുള്ള മണല്‍വാരല്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍. നദികളുടെ ജലസംഭരണശേഷി വര്‍ധിപ്പിച്ച് പ്രളയസാധ്യത കുറയ്ക്കുന്നതിനൊപ്പം നിര്‍മാണമേഖലയ്ക്ക് ആവശ്യമായ മണല്‍ ലഭ്യമാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തദ്ദേശസ്വയംഭരണം, ജലവിഭവം, വ്യവസായം, പരിസ്ഥിതി വകുപ്പുകളുടെ സഹകരണമുണ്ടാകും. ഇതുസംബന്ധിച്ച വകുപ്പുതല ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മണല്‍വില്‍പ്പനയിലൂടെ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി എന്നീ നദികളിലെ മണല്‍വാരലിന് നേരത്തേ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം അനുമതി നല്‍കിയിരുന്നു. തദ്ദേശസ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള കടവ് കമ്മിറ്റികള്‍ക്ക് മണല്‍ ശേഖരിച്ച് ലേലം ചെയ്യാനുള്ള ചുമതലയും ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിക്ക് മേല്‍നോട്ടവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ സംവിധാനത്തില്‍ മാറ്റം ആവശ്യമുണ്ടോയെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട നിബന്ധനകളെത്തുടര്‍ന്ന് 2016ലാണ് സംസ്ഥാനത്ത് നദികളിലെ മണല്‍വാരല്‍ നിലച്ചത്. തുടര്‍ന്ന് നടത്തിയ സാന്‍ഡ് ഓഡിറ്റിങ്ങില്‍ എട്ട് ജില്ലകളില്‍ മണല്‍ നീക്കാവുന്ന പ്രദേശങ്ങള്‍ കണ്ടെത്തി. കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് അനുയോജ്യമായ ഇടങ്ങള്‍ തിരിച്ചറിഞ്ഞത്. 32 നദികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

 
Other News in this category

 
 




 
Close Window