Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മതംമാറിയശേഷം മുന്‍ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം സംവരണം അവകാശപ്പെടാനാവില്ല: സുപ്രീംകോടതി
reporter

ന്യൂഡല്‍ഹി: ഹിന്ദുമതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറിയ വ്യക്തിക്ക് മതപരിവര്‍ത്തനത്തിനു മുമ്പുള്ള ജാതിപദവിയുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നാക്കവിഭാഗ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ഇസ്ലാം സ്വീകരിച്ചവര്‍ക്ക് പിന്നാക്ക മുസ്ലിം വിഭാഗത്തില്‍ സംവരണാനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ സാമൂഹിക സാഹചര്യത്തില്‍ അനുഭവിച്ച പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കി, മതപരിവര്‍ത്തനത്തിനുശേഷം മറ്റൊരു വിജ്ഞാപിത പിന്നാക്ക സമുദായത്തിലെ അംഗത്വം അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

പിന്നാക്ക വിഭാഗങ്ങള്‍, അതിപിന്നാക്ക വിഭാഗങ്ങള്‍, ഡീനോട്ടിഫൈഡ് സമുദായങ്ങള്‍, പട്ടികജാതികള്‍ എന്നിവയില്‍നിന്ന് ഇസ്ലാം സ്വീകരിച്ച അര്‍ഹരായവര്‍ക്ക് പിന്നാക്ക മുസ്ലിം വിഭാഗത്തില്‍ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതായിരുന്നു 2024 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹിന്ദു കുടുംബത്തില്‍ ജനിച്ച് പിന്നീട് ഇസ്ലാം സ്വീകരിച്ച സമീര്‍ അഹമ്മദ്, മുസ്ലിം ലബ്ബൈ സമുദായാംഗമാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉയര്‍ന്നത്. അപേക്ഷ റവന്യൂ അധികൃതര്‍ നിരസിച്ചതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതപരിവര്‍ത്തനം മാത്രം ഒരു പ്രത്യേക പിന്നാക്ക മുസ്ലിം സമുദായത്തിലെ അംഗത്വം സ്വമേധയാ നല്‍കുന്നില്ലെന്നതാണ് കേസിലെ പ്രധാന വിലയിരുത്തല്‍. മുന്‍ ജാതിപദവി മാത്രം അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണ് കോടതി പരിഗണിച്ചത്; മതംമാറിയ എല്ലാവര്‍ക്കും എല്ലാ സംവരണാനുകൂല്യങ്ങളും പൂര്‍ണമായി നിഷേധിക്കുന്ന വിധിയായി ഇതിനെ വ്യാഖ്യാനിക്കാനാവില്ല.

 
Other News in this category

 
 




 
Close Window