Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ലോഞ്ചിന് രണ്ട് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ മന്ത്രി വിശദീകരണം തേടി
reporter

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ ലോഞ്ചില്‍ മദ്യം വിളമ്പാന്‍ രണ്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ എക്‌സൈസ് മന്ത്രി എം. ലിജു വിശദീകരണം തേടി. സര്‍ക്കാരിന്റെ അറിവില്ലാതെയാണ് ലൈസന്‍സുകള്‍ നല്‍കിയതെന്നാണ് ആരോപണം. 2026 ജൂണ്‍ 22ന് എക്‌സൈസ് കമ്മിഷണര്‍ എസ്. സാംബശിവ റാവുവാണ് ലൈസന്‍സുകള്‍ അനുവദിച്ച് ഉത്തരവിറക്കിയത്.

എറണാകുളം, കോട്ടയം ജില്ലകളിലെ മൂന്ന് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതിനെച്ചൊല്ലി മന്ത്രിയും കമ്മിഷണറും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് വിമാനത്താവളത്തിലെ ലൈസന്‍സുകളുടെ വിവരം പുറത്തുവന്നത്. പാര്‍ലറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കിയ സംഭവത്തില്‍ രണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിലവിലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കിയതെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ നടപടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ച നിലപാടിന് വിരുദ്ധമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

 
Other News in this category

 
 




 
Close Window