Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പരീക്ഷയെഴുതാന്‍ അനുമതി തേടി കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്
reporter

കൊച്ചി: പരീക്ഷയെഴുതാന്‍ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നവംബര്‍ നാലിന് പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് അനുമതി നിഷേധിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതുന്നതിന് തടസ്സമാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജരുണ്ടോയെന്ന് പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്നായിരുന്നു സര്‍വകലാശാലയുടെ വാദം. പിഴയോടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയവും കഴിഞ്ഞതായി വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയതിനെത്തുടര്‍ന്ന് 16 വിദ്യാര്‍ഥികള്‍ അറുപത് ദിവസത്തിലേറെയായി സസ്‌പെന്‍ഷനിലാണ്. ഇവരില്‍ 12 പേര്‍ രേഖാമൂലം മാപ്പ് നല്‍കിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്.

 
Other News in this category

 
 




 
Close Window