Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമേരിക്കയുമായി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനം വര തീരുവ
reporter

വാഷിങ്ടണ്‍: അമേരിക്കയുമായി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേക വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതല്‍ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാള്‍ വര്‍ധനവാണ് ഇത്.

'ലോകത്തിന്, ഇത് (താരിഫ് ) 15 ശതമാനം മുതല്‍ 20 ശതമാനം വരെ പരിധിയില്‍ വരുമെന്ന് അറിയിക്കുന്നു. എനിക്ക് നല്ലവനായിരിക്കാന്‍ ആഗ്രഹമുണ്ട്,' സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബെറിയില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ പ്രഖ്യാപനം വലിയ തിരിച്ചടിയായേക്കും.

ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, നിരവധി രാജ്യങ്ങള്‍ യുഎസുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ചുമത്തുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ഈ മാസം ആദ്യം അറിയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window