Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തീരുവ വിഷയത്തിനിടെ ഇന്ത്യ-റഷ്യ കൂടിക്കാഴ്ച
reporter

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ താരിഫ് ഉയര്‍ത്തി സമ്മര്‍ദത്തിലാക്കാനുള്ള യുഎസ് നീക്കത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ കണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോസ്‌കോയില്‍ വച്ചാണ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. പുടിനുമായി സൗഹൃദം പങ്കിടുന്ന ഡോവലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാറും ഡോവലിനൊപ്പം ഉണ്ടായിരുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുകയും, തീരുവ 50% ആയി ഉയര്‍ത്തുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് കൂടിക്കാഴ്ചകള്‍. പ്രതിരോധ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലൂന്നിയാണ് ഡോവലിന്റെ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗുവുമായും ഡോവല്‍ ചര്‍ച്ചകള്‍ നടത്തി. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ - റഷ്യ ഐക്യത്തില്‍ ഊന്നിക്കൊണ്ടുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് കൂടിക്കാഴ്ചകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ ഡോവല്‍ അറിയിച്ചിരുന്നു. പുടിന്റെ സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്നും എന്നാല്‍ തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ സന്ദര്‍ശനം ഉണ്ടായേക്കും എന്നാണ് ഒടുവിലെ വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഇന്ത്യ-റഷ്യ ബന്ധത്തിലെ പുതിയ വഴിത്തിരിവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 
Other News in this category

 
 




 
Close Window