Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ വന്‍ നേതൃസംഘം കേരളത്തിലേക്ക്
reporter

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വം 160 നേതാക്കളെ കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ നേതാവിനും ഏകോപന ചുമതല നല്‍കും. കൂടാതെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 20 പേര്‍ക്ക് പ്രത്യേക ചുമതലയും നല്‍കും.

കേരളത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതിനാല്‍ പ്രചാരണവും സംഘടനാതല ഏകോപനവും ധനകാര്യ മാനേജ്‌മെന്റും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും, നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാന ഭാരവാഹികള്‍ക്കും സഹചുമതല നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറിയ 36 മണ്ഡലങ്ങളില്‍ 31 എണ്ണം ബിജെപിയുടെ എ-പ്ലസ് മണ്ഡലങ്ങളായി കണക്കാക്കപ്പെടുന്നു. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, 140 മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തണമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിര്‍ദ്ദേശിച്ചതായും അറിയുന്നു

 
Other News in this category

 
 




 
Close Window