Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജ്യത്ത് ഇന്ധന വില ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ വര്‍ധനവിന് നീക്കം
reporter

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരാനിടയുണ്ടെന്ന് സൂചന. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാനും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെ കൂടാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവും എല്‍പിജി സിലിണ്ടറുകളും വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍, ഏകദേശം നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന ആദ്യത്തെ വര്‍ധനവായിരിക്കും ഇത്. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം പരിഗണിച്ചാണ് വില വര്‍ധനവിനുള്ള സാധ്യത ശക്തമാകുന്നതെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇന്ധനവില വര്‍ധന സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എണ്ണ കമ്പനികളുടെ ആവശ്യം വിലയിരുത്തിയും വിപണിയിലെ സാഹചര്യം നിരീക്ഷിച്ചുമാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

 
Other News in this category

 
 




 
Close Window