Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുംബൈ കുടുംബ ദുരന്തം: തണ്ണിമത്തന്‍ കാരണമല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്
reporter

മുംബൈ: ദക്ഷിണ മുംബൈയില്‍ 2 കുട്ടികളടക്കം ഒരേ കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ തണ്ണിമത്തന്‍ കാരണമല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. തുടക്കത്തില്‍ തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാണെന്ന് സംശയിച്ചിരുന്നുവെങ്കിലും, മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മറ്റേതോ മാരക വിഷാംശമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. വിരുന്നിന് ശേഷം രാത്രി ഒന്നോടെ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട കുടുംബാംഗങ്ങള്‍-അബ്ദുല്ല (40), ഭാര്യ നസ്റിന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16)-അടുത്ത ദിവസം രാവിലെ ഛര്‍ദ്ദിയും വയറിളക്കവും മൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു.

പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായതായി കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയില്‍ ഇത്തരത്തിലുള്ള നിറമാറ്റം കാണാറില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ പ്രവേശിച്ച മാരക വിഷാംശത്തിന്റെ ഫലമായിരിക്കാമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമേ മരണത്തിന് കാരണമായ വിഷാംശം എന്താണെന്ന് വ്യക്തത വരിക.

 
Other News in this category

 
 




 
Close Window