Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗ്ലാമര്‍ ലുക്കില്‍ വീണ്ടും ചര്‍ച്ചയായി ഐശ്വര്യ ലക്ഷ്മി; പിന്തുണയും വിമര്‍ശനവും
reporter

തിരുവനന്തപുരം ന്മ അടുത്തിടെ നടന്ന ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൈറ്റ് ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ എത്തിയ താരത്തിന്റെ സ്‌റ്റൈല്‍ നിരവധി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മിനിമല്‍ ആഭരണങ്ങളോടെ എത്തിയ ഐശ്വര്യയുടെ ലുക്ക് പലരും പ്രശംസിച്ചപ്പോള്‍, ചിലര്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രത്യേകിച്ച് വസ്ത്രത്തിന്റെ നെക്ക് ഡിസൈനാണ് ചിലരുടെ വിമര്‍ശനത്തിന് കാരണമായത്.

'സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത്', 'ഇത് അതിരുകടക്കുന്നു' തുടങ്ങിയ വിമര്‍ശനങ്ങളാണ് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉയര്‍ത്തുന്നത്. അതേസമയം, താരത്തിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ മാനിക്കണമെന്നും, ഗ്ലാമറസ് ലുക്ക് സ്വതന്ത്രമായ അവതരണമാണെന്നും പറയുന്ന പിന്തുണയും ലഭിക്കുന്നു. മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യ ലക്ഷ്മിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ഓഫ്-ഷോള്‍ഡര്‍ സ്ലീവ്ലെസ് വസ്ത്രം ധരിച്ചെത്തിയപ്പോഴും സമാനമായ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ, ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്നതും ശ്രദ്ധേയമാണ്.

 
Other News in this category

 
 




 
Close Window