Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും നടപടി; അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നോട്ടീസ്
reporter

തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി സ്വീകരിച്ചു. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. ഇതോടെ പ്രശാന്തിനെതിരെ എട്ടാം തവണയാണ് അച്ചടക്ക നടപടികള്‍ ആരംഭിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് പ്രശാന്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ പ്രതികരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിലവില്‍ സസ്പെന്‍ഷനിലുമാണ്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ നടപടി ആരംഭിച്ചത്.

ഡോ. എ ജയതിലക്ക്‌കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ജയതിലകിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് 2024 നവംബര്‍ 11നാണ് സസ്പെന്‍ഷന്‍ നടപടി ഉണ്ടായത്. അതേ ദിവസം തന്നെ മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ കെ. ഗോപാലകൃഷ്ണന്‍െയും സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെന്‍ഡ് ചെയ്ത സംഭവം കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായിരുന്നു.

 
Other News in this category

 
 




 
Close Window