Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃശൂരില്‍ റേഷനരി വേവിച്ചപ്പോള്‍ കിട്ടിയത് നീലച്ചോറ്; അമ്പരന്ന് നാട്ടുകാര്‍
reporter

തൃശൂര്‍: അരി വേവിച്ചാല്‍ സാധാരണയായി ലഭിക്കുന്നത് വെള്ള നിറത്തിലുള്ള ചോറാണ്. എന്നാല്‍ ചാലക്കുടിയിലെ ഒരു വീട്ടില്‍ റേഷനരി വേവിച്ചപ്പോള്‍ വെള്ളച്ചോറിന് പകരം ലഭിച്ചത് നീല നിറത്തിലുള്ള ചോറ്. ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വാലങ്ങാമുറിയിലെ റേഷന്‍കടയില്‍ നിന്ന് അരി വാങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ നീല നിറത്തിലുള്ള ചോറ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഉച്ചയ്ക്ക് വേവിച്ച ചോറ് വൈകുന്നേരമായപ്പോഴേക്കും നീലനിറത്തിലേക്ക് മാറിയതോടെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. നീല നിറത്തിലുള്ള ചോറ് കണ്ടതോടെ പ്രദേശവാസികളും ആശങ്കയിലും അമ്പരപ്പിലുമാണ്. സംഭവവിവരം അറിഞ്ഞെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അരിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ച് കൊണ്ടുപോയി. നിറം മാറാന്‍ കാരണം എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല. പരിശോധനാഫലം ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window