Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര് ശക്തം; വാട്സ്ആപ്പ് ഗ്രൂപ്പില്‍ നേതാക്കളുടെ ഏറ്റുമുട്ടല്‍
reporter

തൊടുപുഴ: വിഡി സതീശന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായി. ഡിസിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെസി വേണുഗോപാല്‍ അനുകൂലികളും വിഡി സതീശന്‍ അനുകൂലികളും ആയ നേതാക്കള്‍ തമ്മില്‍ തുറന്ന ഏറ്റുമുട്ടലുണ്ടായി. വിഡി സതീശന് അനുകൂലമായി പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം ബ്ലോക്ക് ജനറല്‍ സെക്രട്ടറി റോബിന്‍ മൈലാടി ഡിസിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ കെസി വേണുഗോപാല്‍ പക്ഷക്കാരിയായ കെപിസിസി ജനറല്‍ സെക്രട്ടറി എതിര്‍ത്തതോടെ ഗ്രൂപ്പില്‍ കടുത്ത വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ ഡിസിസി നേതൃത്വം നടപടി സ്വീകരിച്ചു. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നത്. ഡിസിസിയുടെ നടപടിക്കെതിരെ എംപി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. പ്രവര്‍ത്തകരുടെ വൈകാരികത മനസ്സിലാക്കണമെന്നും, പ്രവര്‍ത്തകര്‍ വീട് കയറി വോട്ട് ചോദിച്ചതുകൊണ്ടാണ് വിജയമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആലോചിക്കാതെയുള്ള നടപടിയെടുത്തത് അപക്വമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. അതേസമയം, ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ നീണ്ടുപോയാല്‍ ഇടുക്കി ഡിസിസിയിലെ ആഭ്യന്തര കലഹം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

 
Other News in this category

 
 




 
Close Window