Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഫ്‌ലക്‌സ് യുദ്ധം അവസാനിപ്പിക്കണം; പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് സതീശന്‍, ചെന്നിത്തല, കെസി
reporter

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചര്‍ച്ചകള്‍ക്കിടെ ഉയര്‍ന്ന ഫ്‌ലക്‌സ് യുദ്ധങ്ങളും പേരിലുള്ള പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍. ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങി ശക്തിപ്രകടനം നടത്തുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. ഐക്യവും സംഘടനാനുശാസനവും പാലിക്കേണ്ട സമയമാണിതെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, പ്രവര്‍ത്തകരുടെ പരസ്യപ്രകടനങ്ങളെ വിമര്‍ശിച്ച് എഐസിസി കേരള ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം പ്രകടനങ്ങളില്‍ ഏര്‍പ്പെടുന്നത് കോണ്‍ഗ്രസ് പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.


 

 
Other News in this category

 
 




 
Close Window