Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ'; യുഡിഎഫില്‍ ലീഗ് നിലപാട് കടുപ്പിച്ച് പി.എം.എ സലാം
reporter

മലപ്പുറം: യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് കൂടുതല്‍ ശക്തമായി വ്യക്തമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ലീഗിനെ വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍, ''കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി.ഡി. സതീശന് അനുകൂലമായ നിലപാട് ലീഗ് നേതാക്കള്‍ എഐസിസി നിരീക്ഷകരോട് പങ്കുവെച്ചെന്ന സൂചനകള്‍ക്കിടെയാണ് പി.എം.എ സലാമിന്റെ പ്രതികരണം. എന്നാല്‍ ഹൈക്കമാന്‍ഡ് മറ്റൊരു തീരുമാനമെടുത്താല്‍ ലീഗിന്റെ ഉന്നതാധികാര യോഗം ചേര്‍ന്ന് നിലപാട് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ സണ്ണി ജോസഫിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും വി.ഡി. സതീശന് സ്വീകരണം ഒരുക്കുകയും ചെയ്ത സംഭവത്തില്‍, അത് പാര്‍ട്ടിയുടെ അറിവോടെയല്ല നടന്നതെന്ന് സലാം പറഞ്ഞു. ''ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല,'' എന്നായിരുന്നു പ്രതികരണം. ഫാറൂഖ് കോളജ് കെഎസ്യു യൂണിറ്റ് സാദിഖ് അലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ''ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല'' എന്നും അദ്ദേഹം പറഞ്ഞു. 22 സീറ്റുകള്‍ നേടിയിട്ടും മുസ്ലിം ലീഗിന് യുഡിഎഫില്‍ പഴയ സ്വാധീനം ഉണ്ടാകില്ലെന്ന തരത്തിലുള്ള ചര്‍ച്ചകളെയും പി.എം.എ സലാം തള്ളി. യുഡിഎഫ് രൂപീകരിച്ചതുമുതല്‍ ലീഗ് അതിന്റെ ഭാഗമാണെന്നും മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ലീഗിനും വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തില്‍ യുഡിഎഫിലെ ലീഗിന്റെ ശക്തി കൂടുതല്‍ വ്യക്തമായി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. നിലവില്‍ അഞ്ച് മന്ത്രി സ്ഥാനങ്ങളെന്ന കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ലീഗിന് അതിന് കൃത്യമായ മറുപടി ഉണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു. ''ഞങ്ങള്‍ക്ക് 22 സീറ്റുകളുണ്ട്. അതിനനുസരിച്ചുള്ള പ്രാതിനിധ്യം ലഭിക്കണം,'' എന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window