Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടികളുടെ മരണത്തില്‍ അനുശോചന പോസ്റ്റ്; കെസി വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അധിക്ഷേപ കമന്റുകള്‍
reporter

കൊച്ചി: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി K. C. Venugopal ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെ വ്യാപക അധിക്ഷേപ കമന്റുകള്‍. മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കെസി വേണുഗോപാല്‍ ഇന്നലെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് ഉള്‍കലഹങ്ങളുടെ പശ്ചാത്തലത്തില്‍ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ''ആ മിന്നല്‍ നിങ്ങളുടെ തലയില്‍ വീണിരുന്നെങ്കില്‍'', ''കോണ്‍ഗ്രസിനെയും ഇന്ത്യയെയും നശിപ്പിക്കരുത്'', ''മുഖ്യമന്ത്രി കസേരയ്ക്കായി കളിക്കുന്ന തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കൂ'' തുടങ്ങിയ കടുത്ത പരാമര്‍ശങ്ങളാണ് പലരും കുറിച്ചത്.

''നാളെ വി.ഡി. സതീശനെ അല്ലാതെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനമായിരിക്കും'', ''ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന് നിങ്ങള്‍ പറയുന്ന ഒരു വാക്കിനായി കേരളം കാത്തിരിക്കുന്നു'' തുടങ്ങിയ രാഷ്ട്രീയ പ്രതികരണങ്ങളും കമന്റുകളിലുണ്ടായിരുന്നു. അതേസമയം, മങ്കട ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കെസി വേണുഗോപാല്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ''അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ റഹീസിന്റെയും വഹാസിന്റെയും സിയാദിന്റെയും ഫഹദിന്റെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു'' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window