Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെസി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിയാകുമെന്ന് സൂചന; നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍
reporter

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി K. C. Venugopal കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന ശക്തമായ സൂചനകള്‍. Rahul Gandhi യും കോണ്‍ഗ്രസ് അധ്യക്ഷന്‍ Mallikarjun Kharge യും തമ്മില്‍ ഇന്നലെ നടന്ന ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷമാണ് നിര്‍ണായക നീക്കങ്ങള്‍ നടന്നത്. കേരളത്തിലേക്ക് നിരീക്ഷകരായി എത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് സീല്‍ ചെയ്ത കവര്‍ ഖാര്‍ഗെ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ കെസി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അടിയന്തരമായി വസതിയിലേക്ക് വിളിപ്പിച്ചതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശക്തി പകരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ കെസി വേണുഗോപാല്‍ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് വിവരം. Deepa Dasmunshi ഉള്‍പ്പെടെയുള്ള നിരീക്ഷകരും അദ്ദേഹത്തോടൊപ്പം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫ്‌ലൈറ്റ് വൈകുന്നേരം നാലുമണിയോടെയേ തിരുവനന്തപുരത്ത് എത്തുകയുള്ളൂവെന്നും സൂചനയുണ്ട്. ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വൈകാന്‍ സാധ്യതയുണ്ട്. ഇന്ന് തന്നെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സര്‍ക്കാര്‍ രൂപീകരണാവകാശവാദവുമായി ഗവര്‍ണറെ കാണുമെന്ന വിവരം ലോക്ഭവനിലേക്ക് കെപിസിസി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് സൂചന. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സീല്‍ ചെയ്ത കവറിലുള്ള പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ V. D. Satheesan, Ramesh Chennithala എന്നിവരെ പിന്തള്ളിയാണ് കെസി വേണുഗോപാല്‍ മുന്നിലെത്തിയതെന്നാണ് വിലയിരുത്തല്‍. 63 വയസ്സുകാരനായ കെസി വേണുഗോപാല്‍ നിലവില്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. മുഖ്യമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടതുണ്ട്.

 
Other News in this category

 
 




 
Close Window