Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല'; പരാതി കത്ത് മടക്കി അയച്ചതായി ആരോപണം
reporter

തൃശൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പരാതി കത്ത് തപാല്‍ വകുപ്പ് തിരിച്ചയച്ച സംഭവത്തില്‍ വിവാദം. ''സ്ഥലത്ത് ആളില്ല'', ''റഫ്യൂസ്ഡ്'' എന്നീ കുറിപ്പുകളോടെയാണ് സ്പീഡ് പോസ്റ്റായി അയച്ച കത്ത് മടക്കി ലഭിച്ചതെന്നാണ് പാവറട്ടി സ്വദേശിനി സഫ്‌നയുടെ പരാതി. തനിക്കും മക്കള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് മെയ് അഞ്ചിനാണ് സഫ്‌ന പരാതി അയച്ചത്. സ്പീഡ് പോസ്റ്റായി രജിസ്റ്റര്‍ ചെയ്ത കത്തിന് തുടര്‍നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് സഫ്‌ന പറയുന്നു. എന്നാല്‍ മെയ് 13ന് കത്ത് തിരിച്ചെത്തി. കവറിന്റെ മുന്‍വശത്ത് 'Returned' എന്നും പിന്‍വശത്ത് 'Refused' എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സഫ്‌ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനരഹിതമാണെന്ന രീതിയിലുള്ള കുറിപ്പുകളും ഉണ്ടായിരുന്നുവെന്നാണ് ആരോപണം.

ബന്ധുക്കളില്‍ നിന്നുള്ള ഉപദ്രവം സഹിക്കാനാകാതെ സഫ്‌ന നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ Pavaratty Police Station കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ സുജിത് അയിനിപ്പുള്ളിയുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിക്കും പരാതി അയച്ചതെന്ന് സഫ്‌ന വ്യക്തമാക്കി. എന്നാല്‍ പരാതി കത്ത് തന്നെ തിരിച്ചുകിട്ടിയതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് അവര്‍ പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപീകരണം വൈകുന്നതും ഭരണതലത്തിലെ അനിശ്ചിതത്വവും ജനങ്ങളെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാകുകയാണ്.

 
Other News in this category

 
 




 
Close Window