Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5449 INR
ukmalayalampathram.com
Sun 17th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍
reporter

കൊച്ചിയില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി Vellappally Natesan. എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദം' എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം ഉയര്‍ത്തിയത്. ''മലബാര്‍ കലാപവും മാറാടും മറക്കില്ല'' എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരക്കസേര ഉറപ്പായതോടെ Indian Union Muslim League കടുത്ത ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയെന്നാണ് എഡിറ്റോറിയലിലെ ആരോപണം. ലീഗിന്റെ മതേതര-ജനാധിപത്യ വിരുദ്ധ സമീപനത്തെ എതിര്‍ക്കുന്നവരെ മുസ്ലിം വിരുദ്ധരും വര്‍ഗീയവാദികളുമായി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലിം മതത്തെയല്ല, മുസ്ലിം ലീഗ് എന്ന സംഘടനയുടെ മതവിവേചനത്തെയും വര്‍ഗീയ രാഷ്ട്രീയത്തെയും എതിര്‍ത്തതിനാലാണ് തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഞാന്‍ പേടിച്ചോടുമെന്ന ആശ വെറുതെയാണ്. അതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല'' എന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്.

യു.ഡി.എഫ് അധികാരത്തിലെത്തുന്നതിന് മുന്‍പേ തന്നെ മുസ്ലിം ലീഗ് കേരളം ഭരിക്കാന്‍ തുടങ്ങിയെന്നും ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. G. Sukumaran Nairയും വെള്ളാപ്പള്ളി നടേശനും മുസ്ലിം ലീഗിന്റെ മുഖ്യശത്രുക്കളാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. K. M. Shaji വര്‍ഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും അദ്ദേഹത്തെ മന്ത്രി ആക്കിയാല്‍ മതസൗഹാര്‍ദം പൂത്തുലയുമെന്നാണ് ലീഗിന്റെ നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ലീഗ് അവതരിപ്പിക്കുന്ന മതേതരത്വം കപടനാടകമാണെന്നും മലബാര്‍ കലാപത്തിന്റെ ചരിത്രം ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാറാട് കലാപത്തിന് പിന്നിലെ ശക്തികളെ എല്ലാവര്‍ക്കും അറിയാമെന്നും സമുദായത്തെ തകര്‍ക്കാന്‍ ആരെത്തിയാലും ശക്തമായി നേരിടുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window