Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയാകും
reporter

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി സെക്രട്ടറിയായ ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചതായാണ് വിവരം. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ബെന്നി തോമസ് രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നേരത്തെ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവായ ബെന്നി തോമസിനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദം ശക്തമായതോടെയാണ് ബെന്നി തോമസ് സ്ഥാനമൊഴിഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നേതാവാണ് ചന്ദ്രന്‍ തില്ലങ്കേരി. ഇടത് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മട്ടന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതേസമയം, ബെന്നി തോമസിന്റെ നിയമനത്തില്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും രാജി അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. പുതിയ നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

 
Other News in this category

 
 




 
Close Window