Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 01st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി കെ. എം. ഷാജിയുടെ വാഹനവും ഓട്ടോയും തടഞ്ഞ് യുവമോര്‍ച്ച; നടന്നുപോയി മന്ത്രി
reporter

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍നിന്ന് മടങ്ങുന്നതിനിടെ തദ്ദേശമന്ത്രി കെ. എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. വാന്‍ട്രോസ് ജങ്ഷനിലായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തില്‍നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ അതും തടഞ്ഞതോടെ മന്ത്രിക്ക് നടന്നുപോകേണ്ടിവന്നു.

പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞപ്പോള്‍ മന്ത്രി അല്‍പനേരം വാഹനത്തിനുള്ളില്‍ തുടര്‍ന്നു. പിന്നീട് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറിയെങ്കിലും മുന്നോട്ടുപോകാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് മന്ത്രി കാല്‍നടയായി നീങ്ങിയത്.

സംഭവസമയത്ത് മന്ത്രിക്കൊപ്പം പൈലറ്റ് വാഹനമോ പൊലീസ് എസ്‌കോര്‍ട്ടോ ഉണ്ടായിരുന്നില്ല. ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. മന്ത്രിയുടെ യാത്ര തുടര്‍ച്ചയായി തടസ്സപ്പെട്ട സംഭവം സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ച സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കൊല്ലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രതിഷേധത്തിലേക്ക് ബിജെപി കടന്നത്. ഇന്ന് തലസ്ഥാനത്ത് മൂന്നിടത്താണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 
Other News in this category

 
 




 
Close Window