Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദേശ പൗരര്‍ക്കും സ്പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാം: ഡല്‍ഹി ഹൈക്കോടതി
reporter

ന്യൂഡല്‍ഹി: നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കുന്ന വിദേശ പൗരര്‍ക്ക് സ്പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി. പങ്കാളികളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. സ്വീഡിഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയും സ്വീഡിഷുകാരനായ യുവാവും തമ്മിലുള്ള വിവാഹത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിശദീകരണം. മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.

വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ താമസനിബന്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തടസ്സം നേരിട്ടതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമുണ്ടെങ്കിലും സ്പെഷ്യല്‍ മ്യാരേജ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ച് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി. വിദേശ പൗരത്വം മാത്രം ഇത്തരത്തിലുള്ള രജിസ്ട്രേഷന് തടസ്സമാകില്ലെന്നതാണ് കോടതിയുടെ നിലപാട്.

 
Other News in this category

 
 




 
Close Window