Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്
reporter

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി പി. വിജയന്‍. എസ്ഐയുടേതെന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ എസ്എഫ്ഐ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയാണ് ശബ്ദരേഖയിലുള്ളത്. നന്ദന്‍ എവിടെയാണെന്ന് അറിയാമെന്നും ചെയ്യാനാകുന്നതെല്ലാം ചെയ്യാമെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയോട് സംസാരിച്ചശേഷമാണ് അറസ്റ്റ് തല്‍ക്കാലം തടഞ്ഞുവച്ചിരിക്കുന്നതെന്ന അവകാശവാദവും ശബ്ദരേഖയിലുണ്ട്.

കേരള പൊലീസിന്റെ ഭാഗമായ ഒരാള്‍ ഇത്തരത്തിലാണോ സംസാരിക്കേണ്ടതെന്ന് നന്ദന്‍ ചോദിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നല്‍കാതെ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് എഡിജിപി നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി കമ്മീഷണര്‍ എസ്ഐയെ വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്ഐക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

 
Other News in this category

 
 




 
Close Window