Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജന്തര്‍ മന്ദറില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലൈംഗികാതിക്രമമെന്ന് പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിന്
reporter

ന്യൂഡല്‍ഹി: ജന്തര്‍ മന്ദറില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച നടന്ന സമരത്തിനിടെയാണ് സംഭവം. പരാതിയില്‍ പ്രതിഷേധം ശക്തമായതോടെ അന്വേഷണം ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.

തെരഞ്ഞെടുപ്പ് അട്ടിമറിയും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എസിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ലൈംഗികമായി അതിക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം. ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു എസിപി തള്ളുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തതായി പരാതിക്കാരിലൊരാള്‍ പറഞ്ഞു.

പരാതികള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് ഇവ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഞെട്ടലും നിരാശയും രേഖപ്പെടുത്തി. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സാഹചര്യം മാധ്യമസ്വാതന്ത്ര്യത്തിന് തിരിച്ചടിയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും പൊലീസ് തയ്യാറായില്ലെന്ന് അദ്ദേഹം എക്സില്‍ ആരോപിച്ചു. ക്യാമറകള്‍ പിടിച്ചെടുക്കുകയും മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴയ്ക്കുകയും ചെയ്തതായും രാഹുല്‍ കുറ്റപ്പെടുത്തി. എസിപി വിവേക് ഭഗതാണ് അതിക്രമം നടത്തിയതെന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഡിസിപി സച്ചിന്‍ ശര്‍മ ശ്രമിക്കുന്നുവെന്നും സിജെപി നേതാക്കളായ സൗരവ് ദാസും അഭിജീത് ദിപ്കെയും ആരോപിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സമരസ്ഥലത്തെ വനിതാ പ്രതിഷേധക്കാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തതായി വിദ്യാര്‍ഥി സംഘടനയായ ഐസയും ആരോപിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് മാധ്യമപ്രവര്‍ത്തകരുടെയും സമരക്കാരുടെയും തീരുമാനം.

 
Other News in this category

 
 




 
Close Window