Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ വിഹിതത്തില്‍ കേരളം മുന്നില്‍; ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പങ്കാളിത്തം
reporter

കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ വിഹിതത്തില്‍ കേരളം രാജ്യത്ത് ഒന്നാമതെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ 2025-26 ആഭ്യന്തര വിനോദസഞ്ചാര ചെലവ് സര്‍വേയെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 78.7 ശതമാനം കുടുംബങ്ങള്‍ യാത്രകളില്‍ പങ്കെടുത്തപ്പോള്‍ ദേശീയ ശരാശരി 58.2 ശതമാനമാണ്. ഗ്രാമീണ മേഖലയിലാണ് കേരളത്തിന്റെ യാത്രാപങ്കാളിത്തം കൂടുതല്‍. സര്‍വേയില്‍ പരിഗണിച്ച മുന്‍മാസത്തില്‍ കുറഞ്ഞത് ഒരു ഏകദിന യാത്രയെങ്കിലും നടത്തിയ കുടുംബങ്ങള്‍ ഗ്രാമീണ കേരളത്തില്‍ 85.9 ശതമാനമാണ്. ദേശീയതലത്തില്‍ ഇത് 65 ശതമാനം. നഗരമേഖലയില്‍ കേരളത്തിന്റെ നിരക്ക് 72.1 ശതമാനവും ദേശീയ ശരാശരി 46.2 ശതമാനവുമാണ്.

വിനോദസഞ്ചാരത്തിനൊപ്പം ബന്ധുസന്ദര്‍ശനം, ചികിത്സ, ഷോപ്പിങ്, വ്യാപാരം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങളും യാത്രകളില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ വിനോദയാത്രകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കല്ല ഇത്. രാജ്യത്തെ യാത്രാച്ചെലവുകളില്‍ ചികിത്സയ്ക്കായുള്ള യാത്രകള്‍ക്കാണ് ഉയര്‍ന്ന ചെലവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാത്രി തങ്ങുന്ന ചികിത്സായാത്രയ്ക്ക് ശരാശരി 32,167 രൂപയാണ് ചെലവ്. ഏകദിന ഷോപ്പിങ് യാത്രകളുടെ ശരാശരി ചെലവ് നഗരങ്ങളില്‍ 2,631 രൂപയും ഗ്രാമങ്ങളില്‍ 1,795 രൂപയുമാണ്.

 
Other News in this category

 
 




 
Close Window