Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി എത്താനിരിക്കെ ഹോര്‍ട്ടികോര്‍പ്പ് വളപ്പില്‍ ഉടുമ്പ്; പിടികൂടി വനത്തില്‍ വിട്ടു
reporter

കാക്കനാട്: സംയോജിത പാക്ക് ഹൗസിന്റെ ഉദ്ഘാടനത്തിനായി മന്ത്രി ടി. സിദ്ദിഖ് എത്താനിരിക്കെ ഹോര്‍ട്ടികോര്‍പ്പ് വളപ്പില്‍ കണ്ടെത്തിയ ഉടുമ്പിനെ വനംവകുപ്പ് സംഘം പിടികൂടി. കാക്കനാട് ഈച്ചമുക്കിലെ വളപ്പില്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിനിടെയാണ് തൊഴിലാളികള്‍ വലിയ ഉടുമ്പിനെ കണ്ടത്.

ആദ്യം വനംവകുപ്പിന്റെ സര്‍പ്പ വൊളന്റിയര്‍മാരെ വിവരമറിയിച്ചെങ്കിലും ഉടുമ്പായതിനാല്‍ അവര്‍ ഇടപെടാന്‍ മടിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. ഉടുമ്പ് തനിയെ സമീപത്തെ കാട്ടിലേക്ക് പോകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യ പ്രതികരണം. എന്നാല്‍ ഉദ്ഘാടനവേദിക്കരികിലേക്ക് എത്താനിടയുണ്ടെന്ന ആശങ്ക നാട്ടുകാര്‍ അറിയിച്ചതോടെ പിടികൂടാന്‍ തീരുമാനിച്ചു.

എസ്എഫ്ഒ സുനിത് പി. നായര്‍, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ സി. ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടിയത്. സുരക്ഷിതമായി ചാക്കിലാക്കി കൊണ്ടുപോയ ഉടുമ്പിനെ പിന്നീട് കോടനാട് വനത്തില്‍ തുറന്നുവിട്ടു. ഹോര്‍ട്ടികോര്‍പ്പ് വളപ്പില്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭാഗത്താണ് ഉടുമ്പിനെ കണ്ടെത്തിയത്. കൃഷിയിടത്തില്‍ പതിവായി എത്തി നാശനഷ്ടമുണ്ടാക്കിയിരുന്ന ഉടുമ്പാണിതെന്ന് കര്‍ഷകന്‍ കെ. കെ. നെല്‍സണ്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window