Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിഎംആര്‍എല്‍ കേസ്: കുഴല്‍നാടന്റെ വിമര്‍ശനം തള്ളി ചെന്നിത്തല; സര്‍ക്കാര്‍ നിലപാട് ശരിയെന്ന് വിശദീകരണം
reporter

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമപരമായി എങ്ങനെ മുന്നോട്ടുപോകണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും സര്‍ക്കാര്‍ വിഷയത്തെ പക്വതയോടെയാണ് സമീപിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രതികാരം ലക്ഷ്യമിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 66(2) വകുപ്പ് പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനല്‍കിയതെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കേസിലെ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത മാത്യു കുഴല്‍നാടന്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാട് ആവര്‍ത്തിച്ചു. ആദ്യം പ്രാഥമികാന്വേഷണം നടത്താമെന്ന സമീപനം സിംഗിള്‍ ബെഞ്ച് തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ സമീപനത്തോടും കുഴല്‍നാടന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശം തെറ്റായിരുന്നുവെന്ന് കോടതി വിധികളിലൂടെ വ്യക്തമായെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

 
Other News in this category

 
 




 
Close Window