Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാര്‍ ലൈസന്‍സ് വിവാദം, എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി
reporter

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ ചുമതലയില്‍നിന്ന് മാറ്റി. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. വകുപ്പ് മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെയാണ് നടപടി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതാണ് വിവാദമായത്. സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചിക്കാതെ കമ്മീഷണര്‍ തീരുമാനമെടുത്തെന്ന് എക്സൈസ് മന്ത്രി എം. ലിജു വിമര്‍ശിച്ചിരുന്നു. കമ്മീഷണറുടെ നടപടികള്‍ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും ആരോപിച്ച മന്ത്രി, അദ്ദേഹത്തെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയാണ് ചെയ്തതെന്നും അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മന്ത്രിയുമായി പ്രശ്‌നങ്ങളില്ലെന്നും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window