Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വനിതാ ട്രെയിനിയുടെ പരാതി, എക്സൈസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറെ പരിശീലനച്ചുമതലയില്‍നിന്ന് മാറ്റി
reporter

തൃശൂര്‍: വനിതാ ട്രെയിനിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശൂര്‍ എക്സൈസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എ. വിനോജിനെ പരിശീലനച്ചുമതലയില്‍നിന്ന് മാറ്റി. സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയതായി എക്സൈസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

അക്കാദമിയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് വനിതാ ട്രെയിനികള്‍ പരാതി നല്‍കിയത്. സെല്‍ ഭാരവാഹികള്‍ വിവരം എക്സൈസ് കമ്മീഷണറെ അറിയിച്ചതിനെത്തുടര്‍ന്നാണ് വിനോജിനെ പരിശീലനച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുകയും കൂടുതല്‍ പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ എസ്. സാംബശിവ റാവു അറിയിച്ചു

 
Other News in this category

 
 




 
Close Window