Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 16th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നെടുമ്പാശേരി അപകടം: സുഹൈലിന്റെ രക്തത്തില്‍ അഞ്ചിരട്ടി മദ്യസാന്നിധ്യമെന്ന് പരിശോധനാ റിപ്പോര്‍ട്ട്
reporter

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസിലെ പ്രതി സുഹൈല്‍ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനാ റിപ്പോര്‍ട്ട്. വാഹനമോടിക്കുന്നതിനുള്ള അനുവദനീയ പരിധിയുടെ അഞ്ചിരട്ടിയോളം മദ്യസാന്നിധ്യം രക്തത്തില്‍ കണ്ടെത്തിയതായാണ് വിവരം. കാക്കനാട്ടെ റീജനല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

അപകടത്തിനു മുമ്പ് സുഹൈല്‍ വിവിധ ബാറുകളില്‍നിന്ന് മദ്യപിച്ചിരുന്നുവെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ഉച്ചയ്ക്ക് 12.30 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നരവരെ മൂന്നു ബാറുകളില്‍നിന്നായി മദ്യപിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. നെടുമ്പാശേരിയിലെ ബാറില്‍ മാത്രം പ്രതികള്‍ 4,396 രൂപ ചെലവിട്ടതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. സുഹൈല്‍ ഓടിച്ചിരുന്ന കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കര്‍ണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ മരിച്ചു. സംഭവത്തിനുശേഷം നാട്ടുകാര്‍ സുഹൈലിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അപകടസമയത്ത് സുഹൈല്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന സാക്ഷിമൊഴികളെ പിന്തുണയ്ക്കുന്നതാണ് പരിശോധനാഫലമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മദ്യപിച്ച് വാഹനമോടിച്ചതിനുള്ള കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സുഹൈലിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.

 
Other News in this category

 
 




 
Close Window