Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗ്രേറ്റര്‍ നോയിഡയില്‍ മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍; കാരണം കണ്ടെത്താന്‍ അന്വേഷണം
reporter

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ റാബുപുരയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. നഗ്ലാ ശ്രീ പദം ഗ്രാമത്തിലെ മഹേഷ് (37), ഭാര്യ (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാല്‍ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. സംഭവദിവസം രാത്രി മഹേഷും ഭാര്യയും കുട്ടികളും നൂഡില്‍സ് കഴിച്ചിരുന്നതായി മഹേഷിന്റെ അമ്മ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുകയാണ്. നൂഡില്‍സ് കഴിച്ചതാണ് മരണത്തിന് കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഫൊറന്‍സിക് വിദഗ്ധരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് പരിശോധനാഫലങ്ങളും ലഭിച്ചതിനുശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച ജേവര്‍ എംഎല്‍എ ധീരേന്ദ്ര സിങ് കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിക്കണമെന്നും മരണകാരണം എത്രയും വേഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window