Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: പിണറായിക്കെതിരെ നടപടി കടുപ്പിക്കണമെന്ന് കെ. സുധാകരന്‍
reporter

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയനെതിരായ നടപടികളില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് കെ. സുധാകരന്‍. കേസില്‍ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനമെടുക്കാന്‍ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തുണ്ടെന്നും നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാന്‍ എത്രപേര്‍ ധൈര്യം കാണിക്കുമെന്ന് അറിയാനിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, വിഷയത്തില്‍ മാത്യു കുഴല്‍നാടന് പിന്തുണയുമായി സുധാകരന്‍ രംഗത്തെത്തി. കുഴല്‍നാടനെ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തതയുള്ള നേതാവാണ് കുഴല്‍നാടനെന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സമന്‍സ് എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടെന്നും ഈ വിഷയം നേരത്തേ തന്നെ പൊതുസമൂഹത്തിനു മുന്നില്‍ ഉന്നയിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window