Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗ്വാളിയാറില്‍ തീര്‍ഥാടകരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം
reporter

ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശീതള മാതാ ക്ഷേത്രത്തിനു സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഛിനോര്‍ ഭാഗത്തുനിന്ന് നെല്ലുമായി എത്തിയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് തീര്‍ഥാടകരെ ഇടിച്ചുവീഴ്ത്തിയശേഷം ക്ഷേത്രത്തിന്റെ പുറംമതിലിലും കവാടത്തിലും ഇടിക്കുകയായിരുന്നു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് നിരവധി ഭക്തര്‍ എത്തുന്നതിനിടെയായിരുന്നു ദുരന്തം. അപകടവിവരം ലഭിച്ചതോടെ പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള റോഡിലൂടെ ട്രക്ക് എത്തിയതും ബാരിക്കേഡുകള്‍ മറികടന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 
Other News in this category

 
 




 
Close Window