Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലുംപെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്
reporter

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്‍ബഗാന്‍ സര്‍ബോജനീന്‍ ദുര്‍ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു ദുരന്തം. പെട്ടെന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പുറത്തുനിന്നിരുന്ന നൂറുകണക്കിന് ആളുകള്‍ അഭയം തേടി പന്തലിലേക്ക് തിരക്കിക്കയറിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിനകം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്ന പന്തലില്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ അകത്തുണ്ടായിരുന്നവര്‍ പുറത്തുകടക്കാനാകാതെ കുടുങ്ങി. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടര്‍ന്ന് അധികൃതര്‍ പന്തല്‍ അടച്ച് സന്ദര്‍ശക പ്രവേശനം നിര്‍ത്തിവച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ചയുണ്ടായതായി പ്രദേശവാസികള്‍ ആരോപിച്ചു. ആവശ്യത്തിന് പൊലീസുകാരും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ പരാതി. സംഭവത്തിന്റെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ചകളും സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window