Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ; ദുഃഖം തുറന്നുപറഞ്ഞ് കെ. സുധാകരന്‍
reporter

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് മതിയായ കാരണമോ ന്യായമോ ഇല്ലാതെയാണെന്ന് കെ. സുധാകരന്‍ എംപി. സ്ഥാനത്തുനിന്ന് നീക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ അറിഞ്ഞപ്പോള്‍ കടുത്ത ദുഃഖം തോന്നിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിലായിരുന്ന കോണ്‍ഗ്രസിനെ കരകയറ്റാനാണ് അധ്യക്ഷപദവി ഏറ്റെടുത്തശേഷം ശ്രമിച്ചതെന്ന് സുധാകരന്‍ വ്യക്തമാക്കി. ദുഷ്‌കരമായ സാഹചര്യങ്ങളില്‍നിന്ന് പാര്‍ട്ടിയെ വിജയപാതയിലേക്ക് നയിക്കാനും തെരഞ്ഞെടുപ്പുകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞു. എന്നിട്ടും തന്നെ പദവിയില്‍നിന്ന് മാറ്റാനുള്ള നീക്കങ്ങളുണ്ടായതിലാണ് വേദനയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ചവരുടെയും പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്നവരുടെയും പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുന്ന സമീപനം കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷം മാത്രമല്ലെന്നും ഭരണപക്ഷത്തുള്ളവര്‍ക്കും അതിനുള്ള ആര്‍ജവം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന് വേണ്ടത് സ്തുതിപാഠകരെയല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തെക്കാള്‍ ആദര്‍ശത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്ഥാനങ്ങളെക്കാള്‍ പ്രസ്ഥാനമാണ് തനിക്ക് വലുതെന്നും സുധാകരന്‍ വ്യക്തമാക്കി. തന്റെ നിലപാടുകളോട് വിയോജിക്കുന്നവരുണ്ടാകാമെങ്കിലും അക്രമരാഷ്ട്രീയത്തോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window