Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; അടൂര്‍ പ്രകാശിന്റെ പരസ്യവിമര്‍ശനത്തിനെതിരെ എം.എം. ഹസന്‍
reporter

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. അഭിപ്രായങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെയല്ല, പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് ഉന്നയിച്ച വിഷയത്തില്‍ ഹൈക്കമാന്‍ഡ് പരിഹാരം കണ്ടെത്തുമെന്നും ഹസന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഒരാള്‍ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മറ്റൊരാളുണ്ടെന്ന കെ. മുരളീധരന്റെ പരാമര്‍ശത്തോടും ഹസന്‍ പ്രതികരിച്ചു. അടൂര്‍ പ്രകാശിന്റെ പിന്നില്‍ ആരെങ്കിലുമുണ്ടോ എന്ന് തനിക്കറിയില്ലെന്നും കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ആണുങ്ങളുടെ സര്‍ക്കാരായിരുന്നെങ്കില്‍ ഉടന്‍ നടപടിയെടുത്തേനേ' എന്ന കെ. സുധാകരന്റെ പരാമര്‍ശവും പൊതുവേദിയില്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളുമുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി.ഡി. സതീശനെ ഉള്‍പ്പെടെ ലക്ഷ്യമിട്ടുള്ള അടൂര്‍ പ്രകാശിന്റെ തുടര്‍ച്ചയായ പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഹസന്റെ വിമര്‍ശനം. അതേസമയം, അടൂര്‍ പ്രകാശ് ഉന്നയിച്ച വിഷയങ്ങള്‍ അവഗണിക്കാനാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

 
Other News in this category

 
 




 
Close Window