Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 02nd Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എയിംസിനായി കോഴിക്കോടിന്റെ പേര് പറയില്ലെന്ന് സുരേഷ് ഗോപി; കാരണം ചോദിച്ചപ്പോള്‍ സിബിഐയെ പരാമര്‍ശിച്ച് മറുപടി
reporter

കോഴിക്കോട്: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോടിന്റെ പേര് നിര്‍ദേശിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കോഴിക്കോട്ടാണെന്ന് ആരാണ് പ്രഖ്യാപിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച അദ്ദേഹം, ''ഞാന്‍ കോഴിക്കോട് പറഞ്ഞിട്ടില്ല. കോഴിക്കോട് പറയുകയുമില്ല'' എന്നും വ്യക്തമാക്കി. കോഴിക്കോടിന്റെ പേര് പറയാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍, അത് സിബിഐ ഉദ്യോഗസ്ഥര്‍ പിന്നീട് പറയുമെന്നായിരുന്നു മറുപടി. പരാമര്‍ശത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല. എയിംസ് കോഴിക്കോട്ട് വരുന്നതിനെ അംഗീകരിക്കാന്‍ മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 2017ല്‍ കോഴിക്കോട് കിനാലൂരിലെ കെഎസ്‌ഐഡിസി ഭൂമി ശുപാര്‍ശ ചെയ്തു. 2024 ഒക്ടോബറില്‍ പദ്ധതിക്ക് തത്ത്വത്തിലുള്ള അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നേരത്തേ അറിയിച്ചിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു

 
Other News in this category

 
 




 
Close Window