Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍
reporter

പത്തനംതിട്ട : എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ശബരിമല സന്ദര്‍ശനം വിവാദത്തില്‍. ദര്‍ശനത്തിനായി ട്രാക്ടറില്‍ കയറി എഡിജിപി ശബരിമലയില്‍ എത്തിയതാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയതെന്നാണ് ആരോപണം. ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ആളുകള്‍ കയറരുതെന്നും കര്‍ശന ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ അജിത്കുമാര്‍ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതല്‍ ഞായര്‍ വരെയാണ് ശബരിമല നട തുറന്നത്. ശനിയാഴ്ച രാത്രി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തു എന്നാണ് സൂചന. റിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ വിവരം അറിയിക്കും.

 
Other News in this category

 
 




 
Close Window