Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്താണ് ഭര്‍ത്താവ്. ഞായറാഴ്ച നേഹയും ഭര്‍ത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയില്‍ കണ്ടത്.

 
Other News in this category

 
 




 
Close Window