Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ സ്റ്റാഫില്‍ നിന്ന് പണം പിരിച്ച് കെഎസ്ഇബി
reporter

തൊടുപുഴ: കെഎസ്ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്നു വാടക തിരിച്ചു പിടിക്കാന്‍ വൈദ്യുതി വകുപ്പ് വിജിലന്‍സിന്റെ ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ?ഗണ്‍മാന്‍മാരും ഡ്രൈവറും അനധികൃതമായി താമസിച്ചത്. കെഎസ്ഇബി വിജിലന്‍സ് വിഭാ?ഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎല്‍എ കാലഘട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ 1198 ദിവസവും ഇവര്‍ ഐബിയിലെ മുറികള്‍ വാടക നല്‍കാതെ ഉപയോ?ഗിച്ചതായാണ് കണ്ടെത്തല്‍. ആകെ 3,96,510 രൂപയാണ് സ്റ്റാഫ് അം?ഗങ്ങള്‍ വാടക ഇനത്തില്‍ അടയ്‌ക്കേണ്ടതെന്നും കണ്ടെത്തി.

 
Other News in this category

 
 




 
Close Window